​⚔️ വാളാ വജ്രം ⚔️ ഇസ്ലാമിക് കഥ ഭാഗം മൂന്ന്

 



 Story by  Nisam.

Submitted to kathaweb on 15/03/2026. © All rights reserved

Happy reading


കഥ ഇതുവരെ:

"ഈ പള്ളി ഒരിക്കലും ഇല്ലാതാക്കാൻ പാടില്ല. എന്റെ ഉപ്പ നിസ്കരിച്ച ഇടമാണത്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഇന്നും അവിടെയുണ്ട്!" കൊട്ടാരത്തിലെ ആഡംബരങ്ങളിൽ ഒതുങ്ങിക്കൂടാൻ ജുനൈദ് ആഗ്രഹിച്ചില്ല. തന്റെ പിതാവിനെപ്പോലെ സാമ്രാജ്യം കാക്കാനും ശത്രുക്കളെ കീഴടക്കാനും അവൻ ഉറപ്പിച്ചു. എന്നാൽ വിധി അവനായി വലിയൊരു തിരിച്ചടിയാണ് കാത്തുവെച്ചിരുന്നത്. ഇനി ബാക്കി ഭാഗം വായിക്കാം.


​തിളങ്ങുന്ന വജ്രവും നിസാം ഖാന്റെ വരവും


​ബ്രിട്ടൻ കൊട്ടാരത്തിനുള്ളിൽ 'വാളാ വജ്രം' അമാനുഷികമായ തേജസ്സോടെ തിളങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയം, അയൽരാജ്യങ്ങളിലെ മഹാരാജാക്കന്മാർ തങ്ങളുടെ സൈന്യവുമായി കുതിരപ്പുറത്ത് ബ്രിട്ടൻ നഗരത്തിലേക്ക് വന്നുകൊണ്ടിരുന്നു. ജുനൈദ് ആ വജ്രം കയ്യിലെടുക്കാൻ ശ്രമിച്ചു. അത് വെറുമൊരു വജ്രമായിരുന്നില്ല, അപാരമായ ശക്തിയുള്ള ഒരു ആയുധമായിരുന്നു. അവൻ അത് തൊട്ടതും കൊട്ടാരത്തിലാകെ ഭീകരമായൊരു കൊടുങ്കാറ്റ് വീശിയടിച്ചു.

​"ഇത് എന്റെ ഉപ്പയുടെ സാമ്രാജ്യമാണ്, ഇതിനെ തകർക്കാൻ ആരെയും ഞാൻ  സമ്മതിക്കില്ല!" ജുനൈദിന്റെ ഈ വാക്കുകൾ ദൂരെയിരുന്ന് നിസാം ഖാൻ കേട്ടു. അപകടം മണത്ത നിസാം ഖാൻ ഉടനടി ബ്രിട്ടൻ നഗരത്തിലേക്ക് വന്നു. 

​വജ്രത്തിന്റെ രഹസ്യവും ഗുരു ഉപദേശവും

​കൊട്ടാരത്തിലെത്തിയ നിസാം ഖാൻ ജുനൈദിനെ നിസാം ഖാന്റെ  അരികിലേക്ക് വിളിച്ചു:

​"ജുനൈദ്, ഇങ്ങോട്ട് വരൂ... ഈ വാളാ വജ്രം അതിന്റെ പരമാവധി ശക്തിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ തിളക്കം കൊട്ടാരത്തെ പോലും പ്രകാശിച്ചിരിക്കുന്നു . നീ ഉടൻതന്നെ ഈ വജ്രം മണ്ണിൽ കുഴിച്ചിടണം!"

​ജുനൈദ് അമ്പരന്നുപോയി. നിസാം ഖാൻ തുടർന്നു: "ഈ വജ്രം മണ്ണിൽ പതിഞ്ഞാൽ നിന്റെ ബ്രിട്ടൻ നഗരത്തിന് ചുറ്റും ഒരു അദൃശ്യമായ മതിൽ രൂപപ്പെട്ടിരിക്കും . ശത്രുക്കൾക്ക് നിന്റെ മണ്ണിലേക്ക് കാലുകുത്താൻ കഴിയില്ല. അവർ പല തന്ത്രങ്ങളും പയറ്റും, പക്ഷേ നീ ഭയപ്പെടേണ്ടതില്ല."

​ഗുരുവിന്റെ വാക്കുകൾ അനുസരിച്ച് ജുനൈദ് ആ ദിവ്യമായ വജ്രം ബ്രിട്ടൻ മണ്ണിൽ  കുഴിച്ചിട്ടു. ആ നിമിഷം മുതൽ അവരുടെ ശക്തി പ്രകടമായിത്തുടങ്ങി.


​പുതിയ നിയോഗം


​ജുനൈദിന്റെ തോളിൽ കൈവെച്ച് നിസാം ഖാൻ പറഞ്ഞു: "നീ ഒറ്റപ്പെടേണ്ടവനല്ല ജുനൈദ്. ഈ ബ്രിട്ടൻ നഗരത്തിൽ നിനക്ക് വിജയങ്ങൾ ഉണ്ടാകാം, പക്ഷേ നിനക്ക് ലഭിക്കേണ്ട യഥാർത്ഥ രാജപദവി ഇവിടെയല്ല. നീ ശരിക്കും തരാഷ് പട്ടണം ഭരിക്കേണ്ടവനാണ്. ബ്രിട്ടൻ നഗരത്തിലുള്ളവർ നിന്നെ ചോദ്യങ്ങൾ കൊണ്ട് പൊറുതിമുട്ടിച്ചേക്കാം. നിനക്ക് അത് വേണോ? വാളാ വജ്രത്തിന്റെ യഥാർത്ഥ ശക്തി ഇനി നിനക്കുള്ളതാണ്. തരാഷ് പട്ടണത്തിന്റെ സിംഹാസനം നിന്നെ കാത്തിരിക്കുകയാണ് ജുനൈദ് "

​ഗുരു പറഞ്ഞുതന്ന കാര്യങ്ങൾ ജുനൈദ് ഗൗരവത്തോടെ മനസ്സിൽ ഉറപ്പിച്ചു. തന്റെ മുന്നിൽ പുതിയൊരു പോരാട്ടത്തിന്റെ വഴി തെളിയുന്നത് അവൻ തിരിച്ചറിഞ്ഞു.

​തുടരും...

 
COMMENTS

Name *

Email *

Write a comment on the story *

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ