വാളാ വജ്രം ⚔️ ഇസ്ലാമിക്ക് കഥ ഭാഗം ഒന്ന്

 



 Story by  Nisam.

Submitted to kathaweb on 15/03/2026. © All rights reserved

Happy reading


യുദ്ധക്കളമായി തരാഷ് പട്ടണം (1)

അങ്ങ് അകലെ തരാഷ് പട്ടണത്തിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുകയായിരുന്നു പടയാളികൾ. 

 അങ്ങോട്ടുമിങ്ങോട്ടും പോരാടിക്കൊണ്ടിരുന്നു.

 സുലൈമാൻ കസാർ എന്ന വീരൻ തന്റെ വാളെടുത്ത് പട്ടണത്തിന് നേരെ വിരൽചൂണ്ടി.

 ആ വലിയ പട്ടണം ഭയത്താൽ വിജനമായി മാറി.

 ജനങ്ങളെല്ലാം പ്രാണരക്ഷാർത്ഥം പലായനം ചെയ്തു. 

യുദ്ധത്തിന്റെ ചൂടിൽ പൊരുതിക്കൊണ്ടിരുന്ന സുലൈമാൻ കസാറിന് തന്റെ പ്രധാന ആയുധം എവിടെയോ വച്ച് മറന്നുപോയി. 

ശത്രുക്കൾ ഒഴിഞ്ഞെങ്കിലും വീണ്ടും ആക്രമണങ്ങൾക്ക് അദ്ദേഹം പദ്ധതിയിടുകയായിരുന്നു.


ബ്രിട്ടനിലെ യുവരാജാവിന്റെ വരവ് (2)


ആ സമയത്താണ് ദൂരെ നിന്ന് ഒരു പടനായകൻ വരുന്നത് സുലൈമാൻ കണ്ടത്. അത് ബ്രിട്ടനിലെ യുവരാജാവായ ജുനൈദ് അഹമ്മദ് ഖാൻ ആയിരുന്നു.

 ജുനൈദിന്റെ തേജ്വസിയായ രൂപം കണ്ട് സുലൈമാൻ കസാർ ഭയന്നുപോയി. 

താൻ 'വാളാ വജ്രം' തേടി വന്നതാണെന്ന്  ജുനൈദ് വെളിപ്പെടുത്തി.

"നിസാം ഖാൻ സൂക്ഷിച്ചു വെച്ചിരിക്കുന്ന ആ വാളാ വജ്രം എനിക്ക് വേണം. 

തരാഷ് പട്ടണത്തിൽ നിന്നും ബ്രിട്ടനിലേക്ക് അയച്ച സന്ദേശക്കുറിപ്പ് ലഭിച്ചതുകൊണ്ടാണ് ഞാൻ ഇവിടെ എത്തിയത്."

വിറയ്ക്കുന്ന കാലുകളോടെ സുലൈമാൻ കസാർ അവനെ സ്വാഗതം ചെയ്തു. 

രാജ്യത്ത് വരാനിരിക്കുന്ന ആപത്തുകൾ മുൻകൂട്ടി കാണാൻ കഴിയുന്ന നിസാം ഖാൻ എന്ന വൈദികന്റെ അടുത്തേക്കാണ് ജുനൈദ് ചെന്നത്.

വജ്രത്തിന്റെ രഹസ്യവും മലയിലെ രാക്ഷസനും (3)

നിസാം ഖാൻ ജുനൈദിനെ തിരിച്ചറിഞ്ഞു. വജ്രം കൈമാറുന്നതിനിടെ അദ്ദേഹം ഒരു മുന്നറിയിപ്പ് നൽകി:

ഈ വജ്രം വെറുതെ കൊണ്ടുപോകരുത്, ഇത് ജീവിതത്തിന് പിന്നാലെ ആപത്തുകളെ ക്ഷണിച്ചുവരുത്തും.

അടുത്തുള്ള മലയിൽ  നിന്നും രാജ്യത്തെ നശിപ്പിക്കാൻ കാത്തിരിക്കുന്ന ഒരു വലിയ രാക്ഷസനുണ്ട്.

വജ്രവുമായി ജുനൈദ് മടങ്ങുമ്പോൾ സുലൈമാൻ കസാർ ചതിയിലൂടെ അവനെ തടയാൻ ശ്രമിച്ചു. എന്നാൽ ജുനൈദ് അവരെ മറികടന്ന് മുന്നോട്ട് പോയി.

രാക്ഷസനുമായുള്ള പോരാട്ടം  (4)

മലയുടെ അരികിലെത്തിയ ജുനൈദ് കണ്ടത് ഭീകരമായ രാക്ഷസ രൂപങ്ങളെയാണ്. രാക്ഷസന്റെ പടയാളികൾ അവനെ വളഞ്ഞു. തന്റെ ശക്തി മുഴുവൻ ഉപയോഗിച്ചിട്ടും ജുനൈദിന് അവരെ നേരിടാൻ കഴിഞ്ഞില്ല. 

വിഷം നിറഞ്ഞ ഭക്ഷണവുമായി രാക്ഷസന്മാർ അവനെ കീഴ്പ്പെടുത്താൻ ഒരുങ്ങി. 

ഈ ദൃശ്യങ്ങൾ തന്റെ ഭവനത്തിലിരുന്ന് കണ്ട നിസാം ഖാൻ, ജുനൈദിനെ രക്ഷിക്കാൻ അവിടേക്ക് വന്നു.

പെട്ടെന്ന്, ജുനൈദിന്റെ കുതിരപ്പുറത്തിരുന്ന വാളാ വജ്രം തിളങ്ങാൻ തുടങ്ങി. 

ഒരു കൊടുങ്കാറ്റുപോലെ നിസാം ഖാൻ അവിടെ പ്രത്യക്ഷപ്പെടുകയും രാക്ഷസനെ തുരത്തുകയും ചെയ്തു.

"നീ തളരരുത്, നീ ബ്രിട്ടനിലെ യോദ്ധാവാണ്. ഇനി നിനക്ക് പോകാം."

നിസാം ഖാന്റെ വാക്കുകൾ കരുത്തേകിയതോടെ ജുനൈദ് വേഗത്തിൽ ബ്രിട്ടനിലേക്ക് യാത്ര തുടർന്നു.

ബ്രിട്ടനിലെ പുതിയ വെല്ലുവിളി (5)

സ്വന്തം രാജ്യമായ ബ്രിട്ടനിൽ തിരിച്ചെത്തിയ ജുനൈദ് കണ്ടത് ഭയപ്പെടുത്തുന്ന നിശബ്ദതയാണ്.

 കൊട്ടാരത്തിലെത്തിയപ്പോൾ എല്ലാവരും ദുഃഖിതരായി ഇരിക്കുന്നു.

 പട്ടണത്തിന് പുറത്തുള്ളവർ വന്ന് രാജ്യത്തെ വെല്ലുവിളിച്ചിരിക്കുന്നു—ഒരു മല്ലയുദ്ധം!

താൻ ഇല്ലാത്ത സമയം നോക്കി കൊട്ടാരത്തിൽ വന്ന് ഭീഷണി മുഴക്കിയ ആ ശത്രുക്കളെ നേരിടാൻ ജുനൈദ് അഹമ്മദ് ഖാൻ തീരുമാനിച്ചു. 

ആ മല്ലയുദ്ധത്തിന് താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് യുവരാജാവ് പോരാട്ടത്തിന് ഒരുങ്ങി നിൽക്കുന്നു.


​മല്ലാ യുദ്ധവും വാള വജ്രത്തിന്റെ ശക്തിയും(6)

​ബ്രിട്ടന്റെ മണ്ണിൽ യുദ്ധകാഹളം മുഴങ്ങി! ശത്രു സൈനികർ ഇതാ കടന്നുവരുന്നു.

 യുവരാജാവ് ജുനൈദ് അഹമ്മദ് ഖാൻ തന്റെ ആയുധങ്ങളുമായി പോരാട്ടക്കളത്തിലേക്ക് ഇറങ്ങി. 

മഹാരാജാവിന്റെ വിയോഗത്തിന് ശേഷം വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. 

ആ മാളികയിൽ ഇന്ന് ജുനൈദ് ഒറ്റപ്പെട്ടവനാണ് , എങ്കിലും ദമാം പുത്രി നൽകിയ പിന്തുണ അവന് കരുത്തേകി.

​പണ്ഡിത രാജാക്കന്മാരുടെ നീണ്ട ചർച്ചകൾക്ക് ശേഷം, അജയ്യനായ ഒരു യോദ്ധാവിനെ നേരിടാൻ ജുനൈദ് തയ്യാറായി നിന്നു .

​"എന്നെപ്പോലെയുള്ള ശക്തിശാലികളായ യുവരാജാക്കന്മാരോട് പോരാടാനാണ് എനിക്ക് ഏറെ ഇഷ്ടം!" - ജുനൈദ് പ്രഖ്യാപിച്ചു.

​അങ്ങ് ദൂരെ തരാഷ് പട്ടണത്തിലിരുന്ന് നിസാം ഖാൻ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. ജുനൈദ് തോൽക്കരുതെന്ന് അദ്ദേഹം മനമുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്നു . ആ പ്രാർത്ഥനയുടെ ഫലമെന്നോണം, ഒരു മാലാഖയെപ്പോലെ അദൃശ്യമായൊരു കാവൽ ജുനൈദിന് ചുറ്റും നിലകൊണ്ടു.

​പെട്ടെന്ന്, കൊട്ടാരത്തിന്റെ ചുമരിലിരുന്ന വാള വജ്രം വന്യമായി തിളങ്ങാൻ തുടങ്ങി! ആ വജ്രത്തിന്റെ അമാനുഷിക ശക്തി ജുനൈദിലേക്ക് പ്രവഹിച്ചു. അതോടെ ശത്രുവായ ധീരയോദ്ധാവിന് ജുനൈദിനെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അവൻ അവശനായി മണ്ണിൽ പതിച്ചു.

​പരാജയപ്പെട്ട ശത്രുക്കൾ ജുനൈദിനോട് ചോദിച്ചു:

"യുവരാജാവേ പറയൂ... തരാഷ് പട്ടണത്തിൽ നിന്നും കൊണ്ടുവന്ന ആ വാള വജ്രം എവിടെയാണ്?"

​രഹസ്യമായ ഒരിടത്ത് ജുനൈദ് ആ വജ്രം സുരക്ഷിതമായി സൂക്ഷിച്ചുവെച്ചു.

 തുടരും........

 
COMMENTS

Name *

Email *

Write a comment on the story *

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ